കടയ്ക്കൽ GVHSS ലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തയ്യൽ പരിശീലനം ആരംഭിച്ചു.. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഡോ. വി മിഥുൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഈ പരിശീലനത്തിനായി കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അഞ്ച് തയ്യൽ മെഷീനുകൾ സംഭാവന ചെയ്തു. ഉദ്ഘാടന ചടങ്ങിന് പ്രഥമ അധ്യാപകൻ ശ്രീ റ്റി വിജയകുമാർ സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പാൾ എ നജീം, VHSE പ്രിൻസിപ്പാൾ ശ്രീജ അശോകൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുമ ആർ എന്നിവർ ആശംസകൾ നേർന്നു. സെപ്റ്റംബർ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്കൂൾ പത്രം “അക്ഷര ജ്വാല”യുടെ പ്രകാശനം രാധാകൃഷ്ണപിള്ള സാറിനും കുട്ടികൾക്കും പത്രം കൈമാറി ഡോ. വി മിഥുൻ നിർവഹിച്ചു