കടയ്ക്കൽ GVHSS ലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തയ്യൽ പരിശീലനം ആരംഭിച്ചു.. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഡോ. വി മിഥുൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഈ പരിശീലനത്തിനായി കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അഞ്ച് തയ്യൽ മെഷീനുകൾ സംഭാവന ചെയ്തു. ഉദ്ഘാടന ചടങ്ങിന് പ്രഥമ അധ്യാപകൻ ശ്രീ റ്റി വിജയകുമാർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ എ നജീം, VHSE പ്രിൻസിപ്പാൾ ശ്രീജ അശോകൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുമ ആർ എന്നിവർ ആശംസകൾ നേർന്നു. സെപ്റ്റംബർ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്കൂൾ പത്രം “അക്ഷര ജ്വാല”യുടെ പ്രകാശനം രാധാകൃഷ്ണപിള്ള സാറിനും കുട്ടികൾക്കും പത്രം കൈമാറി ഡോ. വി മിഥുൻ നിർവഹിച്ചു Post navigation കടയ്ക്കൽ സ്വദേശി അക്ഷയ് സഞ്ജീവിന് മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പുരസ്കാരം ലഭിച്ചു.