കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണജയന്തി ഈ വർഷവും വളരെ ഗംഭീരമായി നടത്തുന്നു.ആഘോഷപരിപാടികൾ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച നടക്കും.

വൈകുന്നേരം 3 30ന് കടയ്ക്കൽ ദേവീക്ഷേത്ര സന്നിധിയിൽ നിന്നും തളിയിൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ശ്രീ കൃഷ്ണന്റെയും, രാധയുടെയും വേഷമണിഞ്ഞ് നൂറുകണക്കിന് ബാലിക ബാലന്മാർ ഘോഷയാത്രയിൽ പങ്കെടുക്കുന്നു.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിക്കുന്നു.

ഒരുങ്ങി വരാൻ കഴിയാത്ത കുട്ടികളെ ഒരുക്കുന്നതിനായി ഒരു മണി മുതൽ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ഉപദേശ സമിതിഓഫീസിൽ അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *