കടയ്ക്കൽ ആറ്റുപുറം അബി ഭവനിൽ 51 വയസുള്ള ബിനുവാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് കൊറോണ കാലത്താണ് ബിനുവിന് തുടർച്ചയായ ശ്വാസംമുട്ട് അനുഭവപ്പെടുകയും കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിശോധനയിൽ ഹൃദയ വാൽവിന് ലീക്ക് ആണെന്ന് കണ്ടുപിടിച്ചത്. ഇതുവരെ തുടർച്ചയായി മാറുന്നുകൾ കഴിച്ചുകൊണ്ടേ ഇരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം സർജറിക്കുള്ള എല്ലാ ടെസ്റ്റുകളും നടത്തി മെയ്‌ മാസം 14 ന് അഡ്മിറ്റ് ആകുകയും ജൂൺ രണ്ടിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയവാൽവിന്റെ തകരാർ പരിഹരിക്കുന്നതിനായുള്ള സർജറി പൂർത്തീകരിച്ചു. തുടർന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നതിനുശേഷം അവസ്ഥ എന്നാൽ കഠിനമായ ന്യുമോണിയ ബാധിച്ച് അവസ്ഥ മോശമായതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉടനെ ഒരു സർജറി കൂടി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നിർദ്ധരരായ കുടുംബത്തിന് അതിനുള്ള സമ്പത്തിക ബുദ്ധിമുട്ടുള്ളതിനാലാണ്. സുമനസുകളുടെ സഹായം ഈ കുടുംബം തേടുന്നത്. പാചക തൊഴിലാളിയായ ബിനുവിന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളും കൂടാതെ നല്ലൊരു തുക ഇതുവരെയുള്ള ചികിത്സയ്ക്കായി ഈ കുടുംബം ചിലവാക്കി. ബിനുവിന്റെ ജീവൻ രക്ഷിക്കാൻ നല്ലവരായ എല്ലാവരോടും കുടുംബം അഭ്യർത്ഥിക്കുന്നു. ചെറുതും, വലുതുമായ നമ്മുടെ തുകകൾ കൊണ്ട് ബിനുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം……