അമ്മ ചാരിറ്റബിൾ ട്രസ്റ്റ് & അമ്മവീട് ഗ്രന്ഥശാലയുടെ അഭിമുഖത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിന് കടയ്ക്കൽ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം നടക്കും.

2026 സെപ്റ്റംബർ നാലിന് രാവിലെ 9 മണി മുതൽ ട്രസ്റ്റ് അംഗണത്തിൽ നടക്കുന്ന ഓണാഘോഷം ചടയമംഗലം എംഎൽഎ എം എം നസീർ ഉദ്ഘാടനം ചെയ്യും. ഓണപ്പൂക്കളം, ബഡ്‌സ് സ്കൂൾ കുട്ടികളുടെ, കലാപരിപാടികൾ ഓണക്കോടി വിതരണം,വനിതാവേദി ബാലവേദികളുടെ ഓണ പരിപാടികൾഎന്നിവയും തുടർന്നു ഓണസദ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി എസ് എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ എസ് ബിജു, ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ശിവദാസൻ പിള്ള എന്നിവർ പങ്കെടുക്കും.

തുടർന്ന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് സമുദ്രതീരം ചാരിറ്റബിൾ ട്രസ്റ്റ് കല്ലുവാതുക്കൽ ചെയർമാൻ റുവൽ സിംഗ്, അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ ജയ ശശിധരൻ, ട്രസ്റ്റ് അംഗവും, അഭിഭാഷ വൃത്തിയിൽ അരനൂറ്റാണ്ട് പിന്നീടുകയും ചെയ്ത അഡ്വക്കേറ്റ് കെ രവീന്ദ്രകുമാർ, ട്രസ്റ്റ് അംഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവുമായ എൻഎസ് ബിജുരാജ്,ട്രസ്റ്റ്‌ അംഗവും,മാനേജർ &ചീഫ് കോഡിനേറ്റർ മേജർ രവി ട്രെയിനിങ് അക്കാദമി അനിൽകുമാർ ഡി എന്നിവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *