കടയ്ക്കൽ പഞ്ചായത്തിലെ 20 വാർഡുകളിലെ സിഡിഎസ് മെമ്പർമാരുടെ നേതൃത്വത്തിലാണ് വിവിധ ഗ്രൂപ്പുകൾ വഴി കൂപ്പൺ വിതരണം ചെയ്തത് 20 രൂപയായിരുന്നു കൂപ്പൺ വില.

ഒന്നാം സമ്മാനമായി വാഷിംഗ്‌ മെഷീൻ,രണ്ടാം സമ്മാനം മിക്സി, മൂന്നാം സമ്മാനം ഇലക്ട്രിക് കെറ്റിൽ, നാലാം അയൺ ബോക്സ്‌, അഞ്ചാം സമ്മാനം ഡിന്നർസെറ്റ് എന്നിവ അടക്കം മുപ്പത്തഞ്ചോളം സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും, നാട്ടിലെ നല്ലവരായ സ്പോൺസർമാരുടെയും സഹായത്താലാണ് ഈ പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞതെന്ന് സി ഡി എസ് ചെയർ പേഴ്സൺ രസ്‌ന പറഞ്ഞു.

കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ നടന്ന ഞറുക്കെടുപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനി എസ് എസ്, ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രസ്‌ന സുനിൽ, പഞ്ചായത്ത്‌ സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു,ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ആർ എസ് ബിജു, ഗ്രാമ പഞ്ചായത്ത്‌ അംഗം വിജേഷ്, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

കൂപ്പൺ വിജയികൾ