ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ‘വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ എന്ന പരിപാടി കടയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കടയ്ക്കൽ ബസ്സ്റ്റാന്റിൽ നടന്ന പരിപാടി ചടയമംഗലം എം എൽ എ എം എം നസീർ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാന അദ്ധ്യാപകൻ റ്റി വിജയകുമാർ സ്വാഗതം പറഞ്ഞു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് ഷാനി,കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂർ,

പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി എസ് ഗീതാകുമാരി ടീച്ചർ വാർഡ് മെമ്പർമാരായ സൈനുദ്ദീൻ,എസ് കൃഷ്ണപ്രശാന്ത്, സ്കൂൾ എസ് എം സി ചെയർമാൻ എസ് വികാസ് എന്നിവർ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *