അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് മാർച്ച്‌ നടത്തി.ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈൻ ഉദ്ഘാടനം ചെയ്തു.

DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ഫൈസൽ ആയിരുന്നു ബ്ലോക്ക് കമ്മിറ്റിയുടെ സെക്രട്ടറി എം മനോജ് കുമാർ സ്വാഗതം പറഞ്ഞു. സിപിഎം കടയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ ആർ അനിൽ, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി ട്രഷറർ ആർ ദീപു കൃഷ്ണൻ എന്നിവർ സംസാരിച്ചു

പള്ളിമുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് യുവതീ, യുവാക്കൾ പങ്കെടുത്തു.