സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി ; ജൂണ്‍ 30വരെ അവസരം
സെന്‍സസ് 2027ന്റെഭാഗമായി വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍നല്‍കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയയ്ക്ക് തുടക്കമായി. ജൂണ്‍ 30വരെയാണ് അവസരംലഭിക്കുക. ഇതുപരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം. സെന്‍സസ് ജോലി എളുപ്പാമാക്കുന്നതിനൊപ്പം പൗരധര്‍മം കൂടിയാണ് സ്വയംവിവരം നല്‍കുന്നതിലൂടെ പാലിക്കപ്പെടുക.


സെന്‍സസ് ഡയറക്ടറേറ്റിന്റെ പോര്‍ട്ടല്‍ മുഖേന https://se.census.gov.in സെല്‍ഫ് എന്യൂമറേഷന്‍ നടത്താനാകും. 34 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം.

പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടികളെല്ലാം നല്‍കികഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറാം. വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം.ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു;