അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, അമ്മ വീട് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും കഴിഞ്ഞ 19 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, സംയുക്ത ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു 2026 ജൂലൈ 05 ഞായർ രാവിലെ 9 മണി മുതൽ ഒരു മണിവരെ.കടയ്ക്കൽ ഗവ യു പി എസിൽ നടക്കുന്ന ക്യാമ്പ് ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൺ ശ്യാമള സോമരാജൻ മുഖ്യാഥിതി ആകും. .തിമിരമുള്ള ആളുകളെ ക്യാമ്പിൽ നിന്ന് നേരിട്ട് അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സൗജന്യമായി ശസ്ത്രക്രിയ നടത്തി കണ്ണിൽ IOL (ലെൻസ്) വയ്ക്കുന്നതാണ്.യാത്രാസൗകര്യം,ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പ്രമേഹ രോഗികൾക്ക് ക്യാമ്പിൽ എത്തി റെറ്റിന പരിശോധന നടത്താവുന്നതാണ്. വെള്ളെഴുത്തുള്ളവരുടെ കാഴ്ച ശക്തി സൗജന്യമായി പരിശോധിച്ചു കണ്ണട ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ ക്യാമ്പിൽ ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ/അന്വേഷണങ്ങൾക്ക് ;9447092832,,9447387945 Post navigation പാട്ടുപുരയിൽ ശ്രീകുമാരി ദേവി ക്ഷേത്രം; പ്രതിഷ്ഠാ വാർഷികവും, തിരുനാൾ ഉത്സവവും കടയ്ക്കൽ സ്വദേശിനി ജിബിത ജെ ബി പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കി