സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പി.എൻ. പണിക്കരുടെ (പുതുവയിൽ നാരായണ പണിക്കർ) ചരമദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ സംഘടിപ്പിക്കുന്ന വയനാ പക്ഷാചരണം 2026 ന്റെ ഭാഗമായി കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയിൽ വയനാ മത്സരം സംഘടിപ്പിച്ചു.

എൽ പി, യു പി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.സാമൂഹിക പ്രവർത്തകനും, കവിയുമായ വി ബാബു ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി രാജു സാർ, പ്രസിഡന്റ്‌ അജിമോൾ ഭരണസമിതി അംഗം മഞ്ജു എന്നിവർ പങ്കെടുത്തു.