പുനലൂർ:സി അജയപ്രസാദ് എംഎൽഎ യുടെ ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു.
പവ്വർ ഹൗസ് ജംഗ്ഷനിലുള്ള കെ കൃഷ്ണപിള്ള സ്മാരകത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം ലഭ്യമാക്കാനും ഓഫീസ് സജ്ജമാണ്.


പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വികസനം സംബന്ധമായ ആവശ്യങ്ങളും,പരാതികളും കാര്യക്ഷമമായി പരിഗണിക്കുന്നതിനുമായാണ് ഓഫീസ് ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം സലീം, സംസ്ഥാന കൗൺസിൽ അംഗം ലിജു ജമാൽ,മണ്ഡലം സെക്രട്ടറി മാരായ വിപി ഉണ്ണികൃഷ്ണൻ,എസ് സന്തോഷ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എൽ ഗോപിനാഥപിള്ള,കെ അനിമോൻ,
കിസാൻസഭ ജില്ലാ സെക്രട്ടറി ലെനു ജമാൽ,ജോബോയ് പെരേര,കെ രാധാകൃഷ്ണൻ,

കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ശരത് കുമാർ,
നഗരസഭ ചെയർമാൻ എംഎ രാജഗോപാൽ, നേതാക്കളായ എ ആർ കുഞ്ഞുമോൻ, ബാലചന്ദ്രൻ,ആർ ജയനാഥൻ,എസ് അൻവർ,കെ രാജശേഖരൻ, വി രാജൻ, ജ്യോതികുമാർ, എഫ് കാസ്റ്റ്ലെസ്സ് ജൂനിയർ,ജെ ഡേവിഡ് , വി എസ് പ്രവീൺ കുമാർ, വിഷ്ണു ദേവ്, പി എ അനസ്, തെന്മല ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്ത് പുല്ലരിമല, രാജ്ലാൽ,അജിവാസ്, അക്ഷയ് ഷിജു, ആദർശ് പ്രദീപ്‌, എന്നിവർ പങ്കെടുത്തു