ബാങ്ക് പ്രവർത്തന മേഖലയിൽ പഴവർഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് ‘നാട്ടുപച്ച’. എല്ലാവർഷവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധങ്ങളായ ഫലവൃക്ഷ തൈകൾ ബാങ്ക് വിതരണം ചെയ്തുവരുന്നു

ബാങ്കിന്റെ ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കാഞ്ഞിരത്തുംമൂട്, കാര്യം, മുക്കുന്നം, കുമ്മിൾ എന്നീ സ്ഥലങ്ങളിൽ വച്ചാണ് പദ്ധതിയുടെ വിതരണം നടന്നത്. ഏകദേശം ആയിരം യൂണിറ്റാണ് സഹകരികൾക്കായി വിതരണം ചെയ്തത്. ഒരു യുണിറ്റിൽ ഫലവൃക്ഷങ്ങളായ പുലാസൻ, ബറാബ, കോട്ടൂർക്കോണം മാവ് , കുടംപുളി എന്നിവയുടെ തൈകളും വളവുമാണ് നൽകുന്നത്.

സഹകരികൾക്ക് സബ്‌സിഡി നിരക്കിലാണ് തൈകൾ വിതരണം ചെയ്യുന്നത്. 200 രൂപയാണ് ഗുണഭോക്തൃ വിഹിതമായി അയക്കേണ്ടത്. ഏകദേശം ആയിരം രൂപ വിലവരുന്ന ഗുണമേൻമ്മയുള്ള തൈകളാണ് വിതരണത്തിന് എത്തിച്ചത്.

ഹെഡ് ഓഫീസിൽ നടന്ന വിതരണോദ്‌ഘാടനം ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ നിർവ്വഹിച്ചു ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എൻ ആർ അനിൽ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ആൽത്തറമൂട് സെന്ററിലെ വിതരണ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപനും,കാറ്റാടിമൂട്ടിൽ ബാങ്ക് ഭരണസമിതി അംഗം ഷാജഹാൻ കാഞ്ഞിരത്തുംമൂട് വിതരണ കേന്ദ്രത്തിലെ ഉദ്ഘാടനം ബാങ്ക് ഭരണസമിതി അംഗം സെലിൻ, മുക്കുന്നത്ത് ബാങ്ക് ഭരണസമിതി അംഗം രാജധാനി മോഹൻദാസ്, കുമ്മിളിൽ ബാങ്ക് ഭരണസമിതി അംഗം എ കമറുദ്ദീൻ, കാര്യത്ത് ബാങ്ക് ഭരണസമിതി അംഗം ആർ ലത എന്നിവരും നിർവ്വഹിച്ചു.