കടയ്ക്കൽ,കോട്ടപ്പുറം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന എ രഘുനാഥൻ ഗ്രന്ഥശാലയുടെ വാർഷികാഘോഷവും, പ്രതിഭാസംഗമവും05- 07 -2026 ഞായറാഴ്ച 3 മണി മുതൽ ഗ്രന്ഥശാല അങ്കണത്തിൽ നടന്നു

നമ്മുടെ നാട്ടിലെ രാഷ്ട്രീയ, സാംസ്കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന രഘുനാഥൻ സാർ നമ്മളിൽ നിന്നും വേർപിരിഞ്ഞിട്ട് ഒരു ദശവർഷം പിന്നിട്ടു അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കൽ ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ചാണ് നടത്തിവരുന്നത്.

തുടർന്ന് പ്രതിഭകളെ ആദരിക്കൽ, ഗ്രന്ഥശാലയുടെ പ്രവർത്തനപരിധിയിൽ വരുന്ന എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്യാഷ് വാർഡ് വിതരണം, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് വിതരണം, മത്സര വിജയികൾക്ക് പുരസ്കാര വിതരണം,പഠനോപകരണങ്ങളുടെ വിതരണം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു

.ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നസീർ ഉദ്ഘാടനം ചെയ്തു.കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംകോം ഇന്റർനാഷണൽ ട്രേഡിങ്ങിൽ സെക്കൻഡ് റാങ്ക് വാങ്ങിയ കാവ്യ ആർഎസ് ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നസീർ ആദരം നൽകി.

ഗ്രന്ഥശാല പ്രസിഡന്റ് അജിമോൾ അധ്യക്ഷയായിരുന്നു,സെക്രട്ടറി രാജു സാർ സ്വാഗതം പറഞ്ഞു.ഗ്രന്ഥശാല രക്ഷാധികാരി വി ബാബു രഘുനാഥൻ അനുസ്മരണം നടത്തി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജെ സി അനിൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു .കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനി എസ് എസ് പ്രതിഭകൾക്ക് പുരസ്‌കാര വിതരണം നടത്തി.

മത്സര വിജയികൾക്കുള്ള സമ്മാന ദാനം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ നിർവ്വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽകുമാർ എസ്,

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് വി മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് അംഗം സുഗന്ധി എസ്,കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ഷിബു ഡി, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സച്ചിൻദാസ് എസ് ആർ,ലൈബ്രേറിയൻ ലൗലി സി ആർ എന്നിവർ പങ്കെടുത്തു