ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ‘വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ എന്ന പരിപാടി കടയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കടയ്ക്കൽ ബസ്സ്റ്റാന്റിൽ നടന്ന പരിപാടി ചടയമംഗലം എം എൽ എ എം എം നസീർ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാന അദ്ധ്യാപകൻ റ്റി വിജയകുമാർ സ്വാഗതം പറഞ്ഞു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് ഷാനി,കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂർ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി എസ് ഗീതാകുമാരി ടീച്ചർ വാർഡ് മെമ്പർമാരായ സൈനുദ്ദീൻ,എസ് കൃഷ്ണപ്രശാന്ത്, സ്കൂൾ എസ് എം സി ചെയർമാൻ എസ് വികാസ് എന്നിവർ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. Post navigation തുടയന്നൂർ ലോക്കൽ മേഖലയിൽ നിന്നും CPI യുടെ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ ഇരുപതോളം പാർട്ടി അംഗങ്ങൾ CPI(M) ലേയ്ക്ക് അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ DYFI കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് മാർച്ച് നടത്തി.