നിലമേൽ ജഡായു ജംഗ്ഷൻ സമീപം ഓട്ടോയും, ഫോർച്യൂണർ കാറും തമ്മിലിടിച്ച് അഞ്ചുപേർക്ക് പരിക്ക് കോവളം സ്വദേശികളായ അഞ്ചുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.രാത്രി 9 മണിയോടെ ആയിരുന്നു അപകടം നടന്നത്.


കോവളം സ്വദേശികളായ വിപിൻ( 26)ഇസ്മായിൽ (23), അനീഷ്, വിപിൻ (24)എന്നിവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.: ഇവരെനാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി, ചടയമംഗലം എം എൽ എ എം എം നസിർ,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി.