കട്ട് ചെയ്ത പച്ചക്കറികൾ കടയ്ക്കൽ ഫ്രഷ് എന്ന ലേബലിൽ വിപണിയിൽ ഇറക്കിയിരിക്കുകയാണ് ഒരുകൂട്ടം കുടുംബശ്രീ വനിതകൾ. നമുക്ക് ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ആവശ്യമായ പച്ചക്കറികൾ കട്ട് ചെയ്ത് പ്രത്യേകം പായ്ക്കറ്റിലാക്കിയാണ് ഇവർ വിപണിയിൽ എത്തിയ്ക്കുന്നത് .നഗരങ്ങളിലെ വലിയ മാളുകളിൽ മാത്രം കിട്ടിയിരുന്ന ഇവ നാടൻ പച്ചക്കറി ലഭ്യമാക്കി നമ്മുടെ നാട്ടിലെ സാധാരണക്കാരിലും എത്തിയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിന് കടയ്ക്കൽ CDS ന്റെ സഹായവും ലഭിയ്ക്കുന്നുണ്ട്.. സവാളയും, ഉള്ളിയും ഒഴികെയുള്ള മുഴുവൻ പച്ചക്കറികളും, കുടുംബശ്രീയുടെ JLG ഗ്രൂപ്പുകൾ വഴിയാണ് ശേഖരിക്കുന്നത്.തോരൻ, അവിയൽ, തീയൽ, സാമ്പാർ, പുഴുക്ക് തുടങ്ങി എല്ലാത്തിനും കിറ്റുകൾ ഇവിടെ ലഭിയ്ക്കും. വാഴ പീണ്ടി,വാഴകൂമ്പ്,മുരിങ്ങഇല, പീയണി ഇല,ചീര,ചേമ്പ്,ഷുഗർ ചീര,ചക്ക പൂഞ്ച്,കോവയ്ക്ക,ചക്ക പാട,ചക്ക അവിയൽ,ചക്ക പുഴുക്ക്,അവിയൽ,സാമ്പാർ,എന്നിവയ്ക്കുള്ള പച്ചക്കറികൾ തികച്ചും വൃത്തിയോടെ കട്ട്ചെയ്ത് പ്രത്യേകം പായ്ക്ക് ചെയ്ത് എത്തിച്ചു നൽകും.കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നെല്ലിപ്പള്ളി കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം.മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും ഇവിടെ ഉടൻ ആരംഭിയ്ക്കും. വില വിവരം തോരൻ1.വാഴ പീണ്ടി -402.വാഴ കൂമ്പ് -403.മുരിങ്ങഇല -304.പീയണി ഇല -305.ചീര ചേമ്പ് -306.ഷുഗർ ചീര -307.ചക്ക പൂഞ്ച് -40 ചുണ്ടക്ക തോരൻ -40വിഴുക്ക് പുരട്ടി1.കോവയ്ക്ക -402.ചക്ക പാട -30ചക്ക അവിയൽ -30ചക്ക പുഴുക്കിന് -50അവിയൽ -50സാമ്പാർ -50 കരി ചേമ്പ് തീയൽ -40 ചീര ചേമ്പ് വിഴുക്ക് പുരട്ടി -30 ഓർഡർ നൽകുന്നതിന് വിളിക്കേണ്ട നമ്പർ രാജേശ്വരി 9633616170ബിന്ദു 96454 59220 Post navigation കടയ്ക്കൽ, പാങ്ങലുകാട്ടിൽ വാഹനാപകടം 14 വയസുകാരൻ മരിച്ചു. പാട്ടുപുരയിൽ ശ്രീകുമാരി ദേവി ക്ഷേത്രം; പ്രതിഷ്ഠാ വാർഷികവും, തിരുനാൾ ഉത്സവവും