കടയ്ക്കൽ പാങ്ങലുകാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 14 വയസുള്ള വിദ്യാർത്ഥി മരിച്ചു.കിണറ്റ്മുക്ക് ചരുവിള വീട്ടിൽ പരേതനായ രാജുവിന്റെയും പാരലൽ കോളേജ് അധ്യാപിക സിന്ധ്യയുടെയും മകനാണ് നവനീത്

.കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നവനീത്. അമ്മയും മകനും സ്‌കൂട്ടിയിൽ പോകവേ ഓവർട്ടേക്ക് ചെയ്ത ബസ് ഇടിച്ച് തെറിച്ചു വീഴുകയായിരുന്നു.പരിക്കേറ്റ സിന്ധ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി