2026 ജൂൺ 20 ശനി സഖാവ് പ്ലാച്ചിവട്ടം ബഷീർ ലബ്ബ നഗർ( റോസ് ഓഡിറ്റോറിയം, വളവുപച്ച ) നടന്ന സമ്മേളനം കർഷകസംഘം കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് ബി ബാൾഡു ബിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം കാർഷിക ഉപകരണങ്ങളുടെ പ്രദർശനം കർഷക പ്രതിഭകളെ ആദരിക്കൽ എന്നീ പരിപാടികളും സംഘടിപ്പിച്ചു.സമ്മേളനത്തിൽ കടയ്ക്കൽ ഏരിയയിലെ വില്ലേജുകളിൽ നിന്നായി 100കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.ഏരിയ പ്രസിഡണ്ടായി സഖാവ് ജെ സി അനിൽലിനേയും, ഏരിയ സെക്രട്ടറിയായി സഖാവ് അനിൽ മടത്തറയേയും സമ്മേളനം തെരഞ്ഞെടുത്തു.