പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ, സ്വപ്നങ്ങൾക്ക് ചിറകുണ്ടെന്ന് തെളിയിച്ച പ്രിയപ്പെട്ട അനിയത്തി അക്ഷര ഇന്ന് ജീവിതവിജയത്തിന്റെ മനോഹരമായ ഒരു പടവുകൂടി ചവിട്ടിക്കയറിയിരിക്കുകയാണ്. കാഴ്ച പരിമിതികളോട് പോരാടി, മലയാളത്തിൽ പി.എച്ച്.ഡി എന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്ന അക്ഷര, വർക്കല എസ്.എൻ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് ചുമതലയേറ്റു.. അക്ഷരയ്ക്ക് കൂട്ടിനായി, സമാനമായ കാഴ്ച പരിമിതികളോട് പൊരുതി പി.എച്ച്.ഡി ഗവേഷണം നടത്തുന്ന സഹോദരൻ അക്ഷയുമുണ്ട്. പ്രതിസന്ധികളിൽ പരസ്പരം തണലായി മാറുന്ന ഇവരുടെ ജീവിതം നമുക്കേവർക്കും വലിയൊരു പ്രചോദനമാണ്.ഈ സന്തോഷ നിമിഷത്തിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സാം കെ. ഡാനിയൽ അക്ഷരമോളെ ആദരിക്കുകയുണ്ടായി. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണപ്രിയ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺരാജ്, കവിത, വത്സല എന്നിവരും ഒപ്പമുണ്ടായിരുന്നു. Post navigation Why Daily Voice Kerala Matters for Everyday Readers സുമനസ്സുകളുടെ സഹായത്താൽ കടയ്ക്കൽ ടൗൺ എൽ പി എസിന് വാഹനം