ഡി വൈ എഫ്ഐ കൊല്ലം ജില്ലാ സമ്മേളനം കടയ്ക്കലിൽ. ജൂലൈ ഒന്നു മുതൽ നാലു വരെ കടയ്ക്കൽ ആൽത്തറമൂട് ഗാഗോ കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും , പൊതുസമ്മേളനം സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും സമ്മേളന പ്രചരണാർത്ഥം കടയ്ക്കൽ സാംസ്കാരിക ഉത്സവം എന്ന പേരിൽ സെമിനാറുകൾ ,കലാകായിക മത്സരങ്ങൾ, രചന മത്സരങ്ങൾ പഠനോത്സവങ്ങൾ ,തുടങ്ങിയ പരിപാടികൾ നടത്തി. കടയ്ക്കൽ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി കടയ്ക്കൽ ചിൽഡ്രൻസ് പാർക്കിൽ കവിയരങ്ങ് സംഘടിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സി എസ് രാജേഷ്, വിഭു പിരപ്പൻകോട്,എസ് ആർ അഭിരാമി ദീപ്തി സജിൻ,വി ബാബു എന്നിവർ കവിതകൾ അവതരിപ്പിച്ചു. Post navigation കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ചികിത്സാ സഹായത്തിനായി നമുക്കും കൈകോർക്കാം . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്ക്കാലിക ഒഴിവ്