ജൂലൈ 1 മുതൽ 4 വരെ കടയ്ക്കൽ സഖാവ് പുഷ്പൻ നഗറിൽ നടക്കുന്ന ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനം അവസാനിച്ചു.സമ്മേളനം എം ഹരികൃഷ്ണൻ പ്രസിഡന്റ്, ടി ആർ ശ്രീനാഥ് സെക്രട്ടറി, യു പവിത്ര ട്രഷറർ എന്നിവരെ ഐകകണ്ഠമായി തെരഞ്ഞെടുത്തു. സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ,സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് വിക്രമൻ, ജോർജ്മാത്യു,ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്, എ വസീഫ്,സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചിന്ത ജറോം, ഷിജുഖാൻ,എം ഷാജർ, സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു എന്നിവർ പങ്കെടുത്തു.ജില്ലാ കമ്മിറ്റിയിൽ നിന്നും വിരമിച്ച അംഗങ്ങൾക്ക് സമ്മേളനത്തിൽ ആദരം നൽകി. സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കടയ്ക്കൽ കേന്ദ്രീകരിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന യുവജന റാലിയും, പൊതുസമ്മേളനവും നടക്കും, സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം ഷൈലജ ടീച്ചർ സംസാരിക്കും. Post navigation കടയ്ക്കൽ GVHSS ൽ സ്കൂൾ പത്രം “അക്ഷര ജ്വാല ” പ്രകാശനം ചെയ്തു അടിയന്തരാവസ്ഥയുടെ കനലോർമ്മകൾ കത്തിയ സായാഹ്നം കടയ്ക്കലിന് സമ്മാനിച്ച് “മിസ”