കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി. അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ(ROBOTIC KNEE REPLACEMENT)ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ഓർത്തോപീഡിക് വിഭാഗം മേധാവി ഡോക്ടർ സുനീഷ് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർ അമൽ, ഡോക്ടർ മുബാഷ്,ഡോക്ടർ സായി കൃഷ്ണ ,അനസ്തേഷ്യ ഡോക്ടർമാർ, ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ്,ടെക്നീഷ്യൻസ് എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് ശാസ്ത്രക്രിയ വിജയകരമായി നിർവഹിച്ചത്. രോഗിയുടെ ആരോഗ്യനിലയും,മുട്ട് സന്ധിയുടെ ഘടനയും വിശദമായി വിലയിരുത്തി ശേഷമാണ് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉയർന്ന കൃത്യതയോടെ ശസ്ത്രക്രിയ നടത്തിയത്.

ഈ നേട്ടത്തിൽ ആശുപത്രി ചെയർമാൻ എസ് വിക്രമൻ മെഡിക്കൽ സംഘത്തെ അഭിനന്ദിച്ചു. അത്യാധുനിക ചികിത്സ സാങ്കേതികവിദ്യയും,വിദഗ്ധരുടെ സേവനവും സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.റോബോട്ടിക് സാങ്കേതികവിദ്യ ശസ്ത്രക്രിയ കൂടുതൽ കൃത്യതയോടും,മികച്ച ആസൂത്രണത്തോടെ നടത്താൻ സഹായിക്കുന്ന ആധുനിക ചികിത്സാ രീതിയാണ്. രോഗിയുടെ ആരോഗ്യസ്ഥിതിയും, ചികിത്സാ ആവശ്യ കതയും വിലയിരുത്തിയാണ് ഇത് ഉപയോഗിക്കുന്നത് എന്ന് ഡോക്ടർ സുനീഷ് മോഹൻ അഭിപ്രായപ്പെട്ടു

കിംസാറ്റ് ഹോസ്പിറ്റലിൽ മുട്ട് തേയ്മാനം, സന്ധിവേദന, ജോയിന്റ് റിപ്ലേസ്മെന്റ്,സ്പോർട്സ് ഇൻജുറി ട്രോമാ കെയർ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര ഓർത്തോപീഡിക് ചികിത്സാ സേവനങ്ങൾ ലഭ്യമാണ്. വാർത്താസമ്മേളനത്തിൽ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബോബൻകിംസാറ്റ് ഗവേണിംഗ് കൗൺസിൽ ഷിബു കടയ്ക്കൽ, പി പ്രതാപൻ, ജയപാലൻ എൻ ആർ അനി,ആർ ലത മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മുഹമ്മദ് ഹുസൈൻ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സജി എ ബി ജനറൽ മാനേജർ പി അശോകൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *