ഡിവൈഎഫ്ഐ യുടെ ജില്ലാ സമ്മേളന നഗരിയിൽ വ്യത്യസ്ത കാഴ്ച അനുഭവമുരുക്കി ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുകയാണ് കടയ്ക്കിലിന്റെ പ്രിയ കലാകാരൻ കൂടിയായ ആർട്ടിസ്റ്റ് പി എസ് ദിലീപ് കുമാർ.

40 വർഷത്തിലേറെയായി ദിലീപ്കുമാർ ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു.പരുത്തി ഹൈസ്കൂളിൽ ഏകദേശം 30 വർഷത്തെ ചിത്രകലാ അധ്യാപകനായി ജോലിനോക്കി.

ആറ്റിങ്ങൽ കെ ജി റ്റി യിൽ നിന്നും ഡിപ്ലോമയും, തുടർന്ന് ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ നിന്നും മ്യൂറൽ പെയിന്റിംഗിൽ പരിശീലനം നേടി. ചെറുതും വലുതുമായ ആയിരക്കണക്കിന് പെയിന്റിംഗുകൾ ഇദ്ദേഹം വരച്ചിട്ടുണ്ട്. കുട്ടികളെ ചിത്രകല പഠിപ്പിക്കുന്നതിനായി ചിങ്ങേലിയിൽ ഒരു സ്‌കൂളും നടത്തിവരുന്നു.

മ്യൂറപെയിന്റിംഗുകൾ എല്ലാം തന്നെ പ്രകൃതിദത്ത നിറങ്ങൾ കൊണ്ടാണ് വരയ്ക്കുന്നതെന്ന്.ദിലീപ് കുമാർ പറയുന്നു. സമ്മേളന നഗരിയിൽ ഇത്തരമൊരു ചിത്ര പ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.